കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യസബ്സിഡി കുറച്ച നടപടി ഉടന്‍ നടപ്പാക്കില്ല: ശരദ് പവാര്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ഭക്ഷ്യസബ്സിഡി വെട്ടിക്കുറച്ചതിനെ കുറിച്ച് എല്ലാ പാര്‍ട്ടികളുമായും ആലോചിച്ച് തീരുമാനിക്കുമെന്ന് കൃഷിവകുപ്പുമന്ത്രി ശരദ് പവാര്‍ അറിയിച്ചു.

ഭക്ഷ്യസബ്സിഡി വെട്ടിക്കുറച്ച തീരുമാനം നല്‍ക്കാലം നടപ്പാക്കുന്നില്ല. യുപിഎ സഖ്യകക്ഷികളുമായി ആലോചിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ. ഈ തീരുമാനത്തിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് കോണ്‍ഗ്രസ്, സിപിഎം, സിപിഐ തുടങ്ങിയ പാര്‍ട്ടികളെ ബോധിപ്പിക്കും.ഈ പ്രശ്നത്തിന്മേല്‍ ഒരു കൂട്ടായ തീരുമാനമുണ്ടാകുന്നത് വരെ തീരുമാനം നടപ്പിലാക്കില്ല.

ഇത്തരമൊരു തീരുമാനമെടുത്തത് ദാരിദ്യ്രരേഖക്ക് മുകളിലുള്ളവരെ മാത്രം ലക്ഷ്യം വച്ചാണ്. പാവപ്പെട്ടവര്‍ക്ക് ഈ തീരുമാനം ബാധകമല്ല.

അരി, ഗോതമ്പ് സംഭരണത്തിനുള്ള നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടും ഇവയുടെ വിലയില്‍ 2000 മുതല്‍ യാതൊരു വര്‍ദ്ധനയും ഉണ്ടായിട്ടില്ല. ഇതിന്റെ മുഴുവന്‍ ഭാരവും ചുമക്കുന്നത് കേന്ദ്രമാണെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X