കര്‍ണാടകത്തിലെ സഖ്യം ഉപേക്ഷിക്കും: ദേവഗൗഡ
ദില്ലി: കര്‍ണാടകത്തിലെ കോണ്‍ഗ്രസുമായുള്ള സഖ്യം പുന:പരിശോധിക്കുമെന്ന് ജനതാദള്‍ (എസ്) നേതാവ് ദേവഗൗഡ പറഞ്ഞു.
ദേവഗൗഡ അടുത്ത ദിവസം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഫിബ്രവരി എട്ടിന് ഗൗഡ ജനതാദള്‍ എസിന്റെ യോഗം വിളിച്ചിട്ടുണ്ട്.
ഇടക്കാല തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള എന്തും നേരിടാന്‍ തയ്യാറാണെന്ന് നേരത്തെ കര്‍ണാടക മുഖ്യമന്ത്രി ധരംസിംഗ് പറഞ്ഞിരുന്നു.
ഞായറാഴ്ച ബിജെപി നേതാവ് എ.ബി.വാജ്പേയിയുമായി ദേവഗൗഡ കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസുമായുള്ള ജനതാദള്‍ എസിന്റെ ബന്ധം വഷളായ സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയപ്രാധാന്യമുണ്ട്.
ഗൗഡയുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടിയുണ്ടാക്കിയ സിദ്ധാരാമയ്യയുമായി പുതിയ സഖ്യം രൂപീകരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി എസ്.എം.കൃഷ്ണ ഉള്‍പ്പെടുന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.
ബാംഗ്ലൂര്‍ വിമാനത്താവള പദ്ധതിയുടെ പേരില്‍ ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണമൂര്‍ത്തിയെ ദേവഗൗഡ പരസ്യമായി വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് ഗൗഡയും കോണ്‍ഗ്രസും തമ്മിലുള്ള വിയോജിപ്പ് രൂക്ഷമായത്.












Click it and Unblock the Notifications