സുവര്‍ണക്ഷേത്ര സമുച്ചയത്തില്‍ ഗ്രനേഡുകള്‍
ദില്ലി: അമൃത്സറിലെ സുവര്‍ണക്ഷേത്ര വളപ്പില്‍ ചൊവ്വാഴ്ച ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കുഴിക്കുന്നതിനിടയില്‍ 114 ഗ്രനേഡുകള്‍ കണ്ടെടുത്തു.
സുവര്‍ണക്ഷേത്രത്തിന് 50 മീറ്റര്‍ അകലെയാണ് ഗ്രനേഡുകള്‍ കണ്ടെടുത്ത കെട്ടിടം. സമുച്ചയത്തിലെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ കെട്ടിടങ്ങളിലൊന്നാണിത്.
ഗ്രനേഡുകള്‍ ഈയിടെ കൊണ്ടുചെന്നു വച്ചതാണോ അല്ലെങ്കില്‍ സിഖ് തീവ്രവാദത്തിന്റെ കാലത്ത് സമുച്ചയത്തിലുണ്ടായിരുന്ന ആയുധശേഖരത്തില്‍ പെട്ടതാണോ എന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ അധികൃതരുടെ പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
1984ല്‍ ക്ഷേത്രസമുച്ചയത്തില്‍ ഒളിച്ചിരുന്ന സിഖ് തീവ്രവാദികളെ പുറത്തുച്ചാടിക്കാനായി നടത്തിയ ഓപ്പറേഷന്‍ ബ്ലൂസ്റാര്‍ എന്ന പേരിലറിയപ്പെടുന്ന സൈനിക നടപടി രക്തച്ചൊരിച്ചിലില്‍ കലാശിച്ചിരുന്നു.












Click it and Unblock the Notifications