കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യക്കോഴ: പാര്‍ലമെന്റിന് ഹൈക്കോടതി നോട്ടീസ്

  • By Staff
Google Oneindia Malayalam News

ദില്ലി: ചോദ്യക്കോഴ വിവാദത്തില്‍ എംപിമാരെ പുറത്താക്കിയ നടപടിയില്‍ ഹൈക്കോടതി പാര്‍ലമെന്റിന് നോട്ടീസയച്ചു. തങ്ങളെ പുറത്താക്കിയതിനെതിരെ എംപിമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

പാര്‍ലമെന്റ് നടപടികളില്‍ ഇടപെടാന്‍ ജുഡീഷ്യറിക്ക് അനുവാദമില്ലെന്ന് ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പ്രസ്താവിച്ചതിന് തൊട്ടുപുറകെയാണ് ജനവരി ഒന്‍പത് തിങ്കളാഴ്ച കോടതി നോട്ടീസ്.

ഭരണഘടനയുടെ 112-ാം വകുപ്പനുസരിച്ച് കോടതികള്‍ക്ക് പാര്‍ലമെന്റ് നടപടികളില്‍ ഇടപെടാന്‍ അനുവാദമില്ലെന്ന് കേന്ദ്രത്തിന്റെ വക്കീല്‍ പി.പി.മല്‍ഹോത്ര വാദിച്ചെങ്കിലും ജസ്റിസ് വീരേന്ദ്ര ജയിനിന്റെ നേതൃത്വത്തിലുളള ബെഞ്ച് പാര്‍ലമെന്റിന് നോട്ടീസയക്കുകയായിരുന്നു.

ഫെബ്രുവരി 16നാണ് നോട്ടീസിന് മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ എംപിമാര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ആനുകൂല്യം കോടതി നല്‍കിയിട്ടില്ല.

തങ്ങളെ പുറത്താക്കിയതിന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ആറ് ബിജെപി എംപിമാര്‍ക്ക് വേണ്ടി ഹാജരായ വക്കീല്‍ പി.എന്‍.ലേഖി പാര്‍ലമെന്റിന് അംഗങ്ങളെ പുറത്താക്കാന്‍ അധികാരമില്ലെന്ന് വാദിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X