Get Updates
Get notified of breaking news, exclusive insights, and must-see stories!

അമീര്‍ഖാന്റെ ചിത്രത്തിനെതിരെ വ്യോമസേന

ദില്ലി: ബോളിവുഡ് സൂപ്പര്‍താരം അമീര്‍ഖാന്റെ പുതിയ ചിത്രത്തിനെതിരെ ഇന്ത്യന്‍ വ്യോമസേന രംഗത്ത്. രംഗ് ദി ബസന്തിഎന്ന ചിത്രത്തില്‍ പ്രതിരോധ സര്‍വീസുകളെയും രാഷ്ട്രീയക്കാരെയും മോശമായി ചിത്രീകരിച്ചുവെന്നാണ് ആരോപണം.

മിഗ് 21 വിമാനം തകര്‍ന്നുവീഴുന്ന ഒരു രംഗം ഈ ചിത്രത്തിലുണ്ട്. കമ്പ്യൂട്ടറില്‍ ഉണ്ടാക്കിയിരിക്കുന്ന ഈ രംഗത്തിനെതിരെയും രാഷ്ട്രീയനേതാക്കളെ മോശമായി ചിത്രീകരിക്കുന്ന ചില സംഭാഷണങ്ങള്‍ക്കെതിരെയുമാണ് വ്യോമസേന രംഗത്തു വന്നിരിക്കുന്നത്.

ഈ രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നാണ് വ്യോമസേന സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യോമസേനയുടെ എതിര്‍പ്പ് ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധമന്ത്രി പ്രണബ് മുക്കര്‍ജി ചൊവ്വാഴ്ച ഈ ചിത്രം കാണും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+