കശ്മീരില്‍ ഹിസ്ബുള്‍ ഭീകരര്‍ കൊല്ലപ്പെട്ടു
ജമ്മു: ജമ്മു കശ്മീരില്‍ രണ്ട് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഭീകകരെ സൈനികര്‍ ജനവരി 10 ചൊവ്വാഴ്ച വെടിവച്ചു കൊലപ്പെടുത്തി.
നിരവധി കൊലക്കേസുകളിലും ബോംബ് സ്ഫോടനങ്ങളിലും പ്രതിയായ ആട്ട മുഹമ്മദ്, മുക്ത്യാര്‍ അഹമ്മദ് എന്നിവരാണ് ജമ്മുവിലെ ദോഡയിലിലെ വനത്തില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ അഞ്ചുമണിക്ക് സൈനികരും ഭീകരരുമായി തുടങ്ങിയ പോരാട്ടം ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈനികര്‍ ഇവിടെ വളഞ്ഞത്.
രണ്ട് എകെ-56 റൈഫിളുകളും നിരവധി സ്ഫോടകവസ്തുക്കളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.












Click it and Unblock the Notifications