എന്നെ വധിക്കാന്‍ ഗൂഢാലോചന: മുലായം
കാണ്‍പൂര്‍: തന്നെ വധിക്കാന്‍ കോണ്‍ഗ്രസും ഒരു പ്രമുഖ വ്യവസായിയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായംസിംഗ് യാദവ്.
തന്നെ വധിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് പ്രമുഖ സമാജ്വാദി പാര്‍ട്ടി നേതാക്കളുടെ ടെലഫോണ്‍ ചോര്‍ത്തുന്നതെന്നും മുലായം ആരോപിച്ചു.
ഗുഢാലോചനയില്‍ ഉള്‍പ്പെട്ട വ്യവസായ പ്രമുഖന്റെയും രാഷ്ട്രീയനേതാക്കളുടെയും പേര് ഞങ്ങള്‍ വെളിപ്പെടുത്തും. വിശദവിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് ഉചിതമായ സന്ദര്‍ഭത്തിനായി കാത്തിരിക്കുകയാണ്.
കേന്ദ്രത്തിലെ യുപിഎ സഖ്യത്തില്‍ ചേരാത്തതിന് സമാജ്വാദി പാര്‍ട്ടിയെ കോണ്‍ഗ്രസ് ശിക്ഷിക്കുകയാണ്. യുപിഎയുടെ ഭാഗമല്ലാത്ത പ്രമുഖ നേതാക്കള്‍ കേന്ദ്രസര്‍ക്കാരിന്റെ ഹിറ്റ് ലിസ്റില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. ഈ നേതാക്കളെ പീഡിപ്പിക്കാന്‍ ഏതറ്റം വരെ പോകാനും യുപിഎ സര്‍ക്കാര്‍ തയ്യാറാണ്- മുലായം പറഞ്ഞു.












Click it and Unblock the Notifications