പ്രധാനമന്ത്രി പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവിനെ ചര്‍ച്ചക്ക് വിളിച്ചു
ദില്ലി: ജമ്മു കശ്മീര്‍ പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിന്റെ ഭാഗമായി പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജദ് ലോണിനെ പ്രധാനമന്ത്രി ചര്‍ച്ചക്കു ക്ഷണിച്ചു. ജനവരി 14 ശനിയാഴ്ചയാണ് സജദിനെ ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്.
കൊല്ലപ്പെട്ട കശ്മീര്‍ നേതാവ് അബ്ദുള്‍ ഗാനി ലോണിന്റെ മകനാണ് സജദ് ലോണ്‍. കശ്മീരിന് സ്വന്തമായി ഭരണാവകാശം നല്‍കണമെന്ന നിലപാട് സ്വീകരിച്ചിരുന്ന നേതാവായിരുന്നു അബ്ദുള്‍ ഗാനി ലോണ്‍.
കശ്മീര്‍ പ്രശ്നപരിഹാരത്തിന്റെ ഭാഗമായി എല്ലാ കശ്മീര്‍ നേതാക്കളേയും വേറിട്ട് കണ്ട് ചര്‍ച്ച നടത്തുന്നതിന്റെ ഭാഗമായാണ് ലോണിനേയും ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്.












Click it and Unblock the Notifications