Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോദ്യക്കോഴ: ജനവരി 20ന് സര്‍വകക്ഷി യോഗം

കൊല്‍ക്കത്ത: ചോദ്യക്കോഴ വിവാദത്തില്‍ എംപിമാരെ പുറത്താക്കിയ പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജനവരി 20ന് സര്‍വകക്ഷി യോഗം ചേരുമെന്ന് ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പറഞ്ഞു.

പ്രശ്നത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതി നോട്ടീസയച്ച സാഹചര്യത്തിലാണ് ദില്ലിയില്‍ സര്‍വകക്ഷി സമ്മേളനം ചേരുന്നത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളുമായും ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ താന്‍ ആഗ്രഹിക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള അഭിപ്രായമറിയാനായി ചില അഭിഭാഷകരെയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്.

യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കും കത്തയച്ചു കഴിഞ്ഞു. പ്രശ്നത്തെ പറ്റി ലോക്സഭ ഭരണകക്ഷിനേതാവായ പ്രണബ് മുഖര്‍ജിയുമായി താന്‍ ചര്‍ച്ച നടത്തിയതായും സോമനാഥ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+