ഫോണ്‍ ചോര്‍ത്തല്‍ ഗുരുതരമായ കുറ്റം: ട്രായ്
ദില്ല: നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ വിവാദങ്ങള്‍ ശക്തിപ്പെടവെ ഫോണ്‍ ചോര്‍ത്തുന്നത് ഗുരുതരമായ കുറ്റമാണെന്ന് ടെലികോം അതോറിറ്റി ഓപ് ഇന്ത്യ(ട്രായ്) അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ട്രായ്ക്ക് നടപടിയെടുക്കാന്‍ അനുവാദമില്ലെന്ന് ട്രായ് ചെയര്‍മാന്‍ പ്രദീപ് ബെയ്ജാല്‍ പറഞ്ഞു.
രാജ്യത്ത് ടെലഫോണ്‍ ചോര്‍ത്തുന്നത് സാധൂകരിക്കാന്‍ നിയമങ്ങളുണ്ട്. എന്നാല്‍ ഇവ അനുവാദമില്ലവര്‍ ചെയ്താല്‍ ഗുരുതരമായ കുറ്റമാകും.
സുരക്ഷാഏജന്‍സികള്‍ ഫോണ്‍ ചോര്‍ത്തല്‍ പ്രശ്നവുമായി ട്രായെ സമീപിച്ചാല്‍ പ്രശ്നത്തില്‍ പരിഹാരമുണ്ടാക്കാവുന്ന നയങ്ങളുണ്ടാക്കാനാകുമെന്നും ബൈജാല്‍ പറഞ്ഞു.
അമര്‍ സിംഗ്, ജയലളിത, അദ്വാനി, ചന്ദ്രബാബു നായിഡു തുടങ്ങിയ നേതാക്കളുടെ ഫോണ്‍ ചോരുന്നുണ്ടെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പ്രശ്നത്തെ പറ്റി ട്രായ് ചെയര്‍മാന്‍ പ്രതികരിച്ചത്.












Click it and Unblock the Notifications