വാജ്പേയിയും അദ്വാനിയും രാജ്യത്തെ വഞ്ചിച്ചു: ഉമ ഭാരതി
സുല്‍ത്താന്‍പൂര്‍: വാജ്പേയിയും അദ്വാനിയും രാജ്യത്തെ വഞ്ചിച്ചുവെന്ന് പുറത്താക്കപ്പെട്ട ബിജെപി നേതാവ് ഉമാ ഭാരതി പറഞ്ഞു. തന്റെ അയോധ്യ യാത്രക്കിടെ സുല്‍ത്താന്‍പൂരില്‍ ജനവരി 10 ചൊവ്വാഴ്ച ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് ഉമ ഈ ആരോപണമുന്നയിച്ചത്.
വിദേശ വ്യവസായ സംഘടനയുമായി വാജ്പേയി ഒത്തുതീര്‍പ്പുണ്ടാക്കിയപ്പോള്‍ ഇന്ത്യാ-പാക് വിഭജനകാലത്ത് ആയിരങ്ങളുടെ മരണത്തിന് ഉത്തരവാദിയായ മുഹമ്മദാലി ജിന്നയെ പ്രശംസിക്കുകയാണ് അദ്വാനി ചെയ്തത്. ഇതുവഴി രാജ്യത്തെ അദ്വാനി വഞ്ചിച്ചു. അധികാരം കയ്യില്‍ കിട്ടിയപ്പോള്‍ അദ്വാനിയും വാജ്പേയിയും രാമനെ മറന്നു.
ജനറല്‍ സെക്രട്ടറിമാര്‍ കഴുത്തറ്റം അഴിമതിയില്‍ മുങ്ങി നില്‍ക്കുമ്പോള്‍ പാര്‍ട്ടിയെ ശുദ്ധീകരിക്കുകയെന്ന വലിയ വെല്ലുവിളിയാണ് രാജ്നാഥ് സിംഗിന്റെ മുന്നിലുളളത്. അദ്ദേഹം ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണം. അഴിമതിയില്‍ നിന്ന് അദ്ദേഹം സ്വയം അകന്ന് നില്‍ക്കുകയും വേണം.
ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവും കുറ്റവാളികളും തമ്മില്‍ ബന്ധമുണ്ടെന്നും സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലായിരിക്കുകയാണെന്നും ഉമാ ഭാരതി പറഞ്ഞു. പറഞ്ഞു.












Click it and Unblock the Notifications