ആലുവയില്‍ ഫെഡറല്‍ ബാങ്കില്‍ തീപിടുത്തം
ആലുവ: ആലുവയിലെ ഫെഡറല്‍ ബാങ്ക് ഓഫീസില്‍ തീപിടിച്ചു. ആളപായമില്ല.
ജനവരി 10 ചൊവാഴ്ച പുലര്‍ച്ചെയാണ് ബാങ്കില്‍ തീപിടിത്തമുണ്ടായത്. ബാങ്കിന്റെ നാലാം നിലയിലായിരുന്നു തീ കണ്ടത്. കംപ്യൂട്ടറും ഫര്‍ണിച്ചറുകളുമടക്കം നിരവധി ഉപകരണങ്ങളും ഫയലുകളും കത്തി നശിച്ചു. തീ കണ്ടയുടനെ ബാങ്കിന്റെ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ അിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കരുതുന്നു.












Click it and Unblock the Notifications