തീരുമാനിക്കേണ്ടത് പിണറായി: കരുണാകരന്‍
തിരുവനന്തപുരം: ഡിഐസിയുടെ ഇടതുമുന്നണി പ്രവേശനത്തെ കുറിച്ച് തീരുമാനമെടുക്കേണ്ടത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണെന്ന് കെ.കരുണാകരന്‍.
ഇടതുമായുള്ള സഖ്യത്തിന്റെ കാര്യത്തില്‍ പിണറായിയുടെ വാക്കുകള്‍ക്ക് മാത്രമാണ് ഡിഐസി വില കല്‍പ്പിക്കുന്നത്. ഞങ്ങള്‍ ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നതും പിണറായിയുമായിട്ടാണ്. പിണറായിയും ഡിഐസി നേതാവ് കെ.മുരളീധരനും ഇതേ കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കും- കരുണാകരന്‍ പറഞ്ഞു. കെ.മുരളീധരന്‍ നയിച്ച നവകേരള യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുമുന്നണിയെ നയിക്കുന്നത് സിപിഎം ആണ്. ഏത് തരത്തിലായാലും അതിന്റെ നേതാവ് പിണറായി വിജയനാണ്. അതുകൊണ്ടു തന്നെ അദ്ദേഹവുമായി മാത്രമേ ഡിഐസിക്ക് ചര്‍ച്ച ചെയ്യേണ്ടതുള്ളൂ. ഇതിനിടയില്‍ അപശബ്ദമുണ്ടാക്കുന്നവര്‍ ആളില്ലാ പാര്‍ട്ടികളാണ്.
ഈ വിഷയത്തില്‍ ആരെന്ത് പറഞ്ഞാലും കൊന്നാലും വാ തുറക്കില്ലെന്ന് പറഞ്ഞ കരുണാകരന്‍ നാലു കാറും എഴ് ആളും മാത്രമുള്ള പാര്‍ട്ടിയാണ് സിപിഐയെന്നും കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ മതേതരമുന്നേറ്റത്തിന് സഹായിക്കാന്‍ ഡി ഐ സിക്ക് മാത്രമേ കഴിയുവെന്ന് ഡിഐസി പ്രസിഡന്റ് കെ മുരളീധരന്‍ പറഞ്ഞു. ഒരു കാരണവശാലും കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications