രാമചന്ദ്രന്‍ മാസ്ററെ പുറത്താക്കണം: മുരളി
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റര്‍ രാജി വയ്ക്കണമെന്ന് ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും ഡിഐസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
ആരോഗ്യവകുപ്പില്‍ അഴിമതിയുണ്ടെന്ന് ലോകായുക്ത വ്യക്തമാക്കിയ സാഹചര്യത്തിലും മുഖ്യമന്ത്രി രാമചന്ദ്രന്‍ മാസ്ററെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.
ഇടതുമുന്നണിയുടെ നേതൃത്വം സിപിഎമ്മിനും അതിന്റെ നേതാവ് പിണറായിയുമായതിനാലാണ് അദ്ദേഹവുമായി ചര്‍ച്ച നടത്തുമെന്ന് പറഞ്ഞത്. ഡിഐസിക്ക് പ്രതിച്ഛായയില്ലെങ്കില്‍ അക്കാര്യം തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സിപിഐ വ്യക്തമാക്കേണ്ടതായിരുന്നുവെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications