നരേന്ദ്രന്‍ കമ്മീഷന്‍ പ്രശ്നത്തില്‍ നിലപാട് വ്യക്തമാക്കണം: വയലാര്‍ രവി
മഞ്ചേരി: നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേലുളള നിലപാട് സിപിഎം വ്യക്തമാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി ആവശ്യപ്പെട്ടു. മഞ്ചേരിയില്‍ ജനവരി 10 ചൊവ്വാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്നത്തില്‍ ലീഗിനൊപ്പമാണോ മറിച്ചാണോ നിലപാടെന്ന് ഇതുവരെ സിപിഎം വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തമായൊരു തീരുമാനം വെളിപ്പെടുത്താന്‍ അവര്‍ തയ്യാറാകണം.
കോഴിക്കോട് ഐസ്ക്രീം പെണ്‍വാണിഭക്കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന കൂടുതല്‍ പേരും സിപിഎംകാരാണ്. അതുകൊണ്ടാണ് ഈ പ്രശ്നത്തില്‍ കൂടുതല്‍ ജാഥകളും കണ്‍വെന്‍ഷനുകളും സംഘടിപ്പിക്കാന്‍ സിപിഎം തയ്യാറാകാത്തത്.
പിണറായി വിജയന്‍ നടത്തുന്ന കേരളപ്രചരണയാത്ര അപവാദപ്രചരണയാത്രയായി മാറിയിരിക്കുകയാണെന്നും വയലാര്‍ രവി പറഞ്ഞു.












Click it and Unblock the Notifications