നേപ്പാളില്‍ നാല് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ ബസ് മറിഞ്ഞ് മരിച്ചു
കാഠ്മണ്ഡു: തെക്കു പടിഞ്ഞാറന്‍ നേപ്പാളില്‍ ബസ് മറിഞ്ഞ് നാല് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ മരിച്ചു. നാലുപേരും സ്ത്രീകളാണ്. 13 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ജനവരി 10 ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കനത്ത മഞ്ഞില്‍ വഴി വ്യക്തമല്ലാത്തതിനെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് മറിയുകയായിരുന്നു. ഇന്ത്യന്‍ നമ്പര്‍ പ്ലേറ്റോടു കൂടിയ ബസാണ് അപകടത്തില്‍ പെട്ടത്. കാഠ്മണ്ഡുവില്‍ നിന്നും ജനക്പൂരിലെ പ്രശസ്തമായ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ബസ് ലാല്‍ബന്ദിയില്‍ വച്ചാണ് അപകടത്തില്‍ പെട്ടത്.
മരിച്ചവരില്‍ കൗസല്യാദേവി എന്ന സ്ത്രീയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ജനക്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications