Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്‍ ചൊവ്വാഴ്ച ആണവപരീക്ഷണം പുനരാരംഭിക്കും

ടെഹ്റാന്‍: ഇറാനിലെ ആണവ ഗവേണഷ കേന്ദ്രങ്ങളില്‍ അന്താാരാഷ്ട്ര ആണവ ഏജന്‍സി ഏര്‍പ്പെടുത്തിയ വിലക്ക് ഇറാന്‍ നീക്കി. ചൊവ്വാഴ്ച വൈകീട്ട് ആണവപരീക്ഷണം പുനരാരംഭിക്കുമെന്ന് ഇറാന്‍ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഡെപ്യൂട്ടി ചീഫ് മുഹമ്മദ് സയീദി അറിയിച്ചിട്ടുണ്ട്.

യുഎന്‍ നിയമിച്ചിരിക്കുന്ന അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ മേല്‍നോട്ടത്തിന് കീഴിലാണ് ഇറാന്‍ ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കുന്നത്. നേരത്തെ തിങ്കളാഴ്ച ആണവപരീക്ഷണങ്ങള്‍ പുനരാരംഭിക്കുമെന്നാണ് ഇറാന്‍ അറിയിച്ചിരുന്നത്.

രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാന്‍ വീണ്ടും ആണവപരീക്ഷണങ്ങള്‍ പുനരാരംഭിക്കുന്നത് തടയാന്‍ ഐക്യരാഷ്ട്രസഭ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്ന് യുഎന്നിന് കീഴിലുള്ള ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ അംഗങ്ങള്‍ പരീക്ഷണം വീക്ഷിക്കാനായി കഴിഞ്ഞ വെള്ളിയാഴ്ച ഇറാനിലെത്തിയിട്ടുണ്ട്.

അമേരിക്കയടക്കമുള്ള ലോകശക്തികളുടെ പ്രതിഷേധത്തിനിടയിലാണ് ഇറാന്‍ ആണവപരീക്ഷണങ്ങള്‍ പുനരാരംഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+