റോക്കറ്റ് ആക്രമണത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു
മിറാന്‍ഷാ: പാകിസ്ഥാനിലെ അഫാഗാനിസ്ഥാനോട് ചേര്‍ന്ന ആദിവാസി മേഖലയില്‍ അജ്ഞാതര്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ ഏഴ് പാക് സൈനികര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
ജനവരി ഒന്‍പത് തിങ്കളാഴ്ച അര്‍ദ്ധരാത്രിയാണ് സര്‍ബാണ്‍ഡ്കി ഗ്രാമത്തിലെ ഒരു മലമ്പ്രദേശത്തുള്ള സൈനികസംഘത്തിന് നേരെ ആക്രമണമുണ്ടായത്. ഇത് ചൊവ്വാഴ്ച രാവിലെ വരെ തുടര്‍ന്നു.
എത്ര സൈനികരാണ് ചെക്ക്പോസ്റിലുണ്ടായിരുന്നതെന്ന് വ്യക്തമല്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications