മനുഷ്യക്ലോണ്‍ ഉണ്ടാക്കിയെന്ന അവകാശവാദം വ്യാജം
സിയോള്‍: ക്ലോണിംഗിലൂടെ മനുഷ്യഭ്രൂണം നിര്‍മിച്ചുവെന്ന ദക്ഷിണ കൊറിയന്‍ ശാസ്ത്രജ്ഞന്റെ അവകാശവാദം വ്യാജമാണെന്ന് സിയോള്‍ നാഷണല്‍ യൂണിവേഴ്സിറ്റി അറിയിച്ചു.
2004ലാണ് ദക്ഷിണ കൊറിയന്‍ ശാസ്ത്രജ്ഞനായ ഹ്വാങ് വുസൂക്ക് മനുഷ്യഭ്രൂണം ക്ലോണിംഗിലൂടെ ഉണ്ടാക്കിയെന്ന അവകാശവാദം പുറപ്പെടുവിച്ചത്. ഈ അവകാശവാദം ശരിയാണെന്നതിന് തെളിവുകളില്ലെന്നാണ് യൂണിവേഴ്സിറ്റി അറിയിച്ചത്.
എന്നാല്‍ ക്ലോണിംഗിലൂടെ ലോകത്തില്‍ ആദ്യമായി പട്ടിക്കുട്ടിയെ ഉണ്ടാക്കിയെന്ന അദ്ദേഹത്തിന്റെ അവകാശവാദം ശരിയാണെന്നും യൂണിവേഴ്സിറ്റി അറിയിച്ചു.
2004ല്‍ ഹ്വാങ് വുസൂക്ക് തയ്യാറാക്കിയ പ്രബന്ധത്തില്‍ മനുഷ്യഭ്രൂണം ക്ലോണിംഗിലൂടെ ഉണ്ടാക്കിയെന്ന അവകാശപ്പെടുന്ന തെളിവുകള്‍ വ്യാജമാണെന്ന് തെളിഞ്ഞതായാണ് യൂണിവേഴ്സിറ്റി അന്വേഷണത്തില്‍ കണ്ടെത്തിയത്. വ്യാജമായ അവകാശവാദം പുറപ്പെടുവിച്ചതിന് ഹ്വാങിനെ ശിക്ഷിക്കുമെന്നും യൂണിവേഴ്സിറ്റി അറിയിച്ചു.












Click it and Unblock the Notifications