ഉത്തരേന്ത്യയില്‍ അതിശൈത്യത്തിന് നേരിയ കുറവ്
ദില്ലി: ഉത്തരേന്ത്യയിലെ ജനങ്ങള്‍ക്ക് അതിശൈത്യത്തില്‍ നിന്നും നേരിയ ആശ്വാസം. ഉത്തരേന്ത്യയിലെ മിക്ക സ്ഥലങ്ങളിലും കുറഞ്ഞ താപനില ഉയര്‍ന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കുറഞ്ഞ താപനിലയില്‍ കാര്യമായ വ്യത്യാസമുണ്ടായത്. ദിലലിയില്‍ കഴിഞ്ഞ രാത്രിയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 4.3 ഡിഗ്രി സെല്‍ഷ്യസാണ്. രാവിലത്തെ കുറഞ്ഞ താപനില 5.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.
അതേ സമയം കിഴക്കന്‍ ഉത്തര്‍പ്രദേശിലും ബീഹാറിലും അതിശൈത്യം തുടരുകയാണ്.












Click it and Unblock the Notifications