ജമ്മുവിലെ തീവ്രവാദ ആക്രമണ പദ്ധതി പുറത്തുവന്നു
ജമ്മു: റിപ്പബ്ലിക് ദിനത്തില്‍ ജമ്മുവില്‍ തീവ്രവാദി ആക്രമണങ്ങള്‍ നടത്താന്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. മൂന്ന് ഭീകരരുടെ അറസ്റോടെയാണ് ആക്രമണപദ്ധതി പുറത്തുവന്നത്.
ജമ്മുവിലെ കൃഷ്ണനഗറിലെ ഒരു വീട്ടില്‍ നിന്നും ഒരു ഭീകരനെ പൊലീസ് പിടികൂടിയതോടെയാണ് തീവ്രവാദി ആക്രമണ പദ്ധതിയെ കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മൂന്ന് പേര്‍ ഇയാള്‍ക്ക് സഹായികളായുണ്ടെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് ഒരു ഒളിസങ്കേതത്തില്‍ നിന്ന് രണ്ട് തീവ്രവാദികളെ പിടികൂടിയത്.












Click it and Unblock the Notifications