മന്‍മോഹന്‍ പാകിസ്ഥാനില്‍ പോകണമെന്ന് വിദഗ്ധര്‍
ദില്ലി: സമാധാന പ്രക്രിയ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ക്രിക്കറ്റ് കളി കാണുന്നതിന് പാകിസ്ഥാനില്‍ പോകണമെന്ന് നയതന്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
പാകിസ്ഥാനില്‍ ജനവരി 13ന് തുടങ്ങുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ കാണാന്‍ പ്രധാനമന്ത്രി പോകില്ലെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ദുര്‍ബലമാവുന്ന സമാധാന പ്രക്രിയയെ ശക്തിപ്പെടുത്തുന്നതിന് ക്രിക്കറ്റ് മത്സരങ്ങള്‍ കാണാന്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കാനുള്ള പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ ക്ഷണം സ്വീകരിക്കണമെന്നാണ് നയതന്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
മുഷറഫിനെ പോലെ ക്രിക്കറ്റ് കാണാന്‍ മന്‍മോഹന്‍സിംഗിന് താത്പര്യമില്ലെങ്കിലും അത് സന്ദര്‍ശന ക്ഷണം നിരസിക്കാനുള്ള കാരണമാവരുതെന്നും സമാധാന പ്രക്രിയ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഒരു വഴിയാണ് ക്രിക്കറ്റെന്നും നയതന്ത്ര വിദഗ്ധനായ കെ.സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു.
മന്‍മോഹന്‍ മത്സരങ്ങളിലൊന്ന് കാണാന്‍ പോകണമെന്നും അവിടെ നിന്നും പ്രശസ്ത സിക്ക് ആരാധാനാകേന്ദ്രമായ നങ്കന സാഹിബ് സന്ദര്‍ശിക്കാന്‍ പോകണമെന്നും സുബ്രഹ്മണ്യം നര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം മുഷറഫ് ഇവിടെ വന്നപ്പോള്‍ അജ്മീര്‍ ഷരീഫ് സന്ദര്‍ശിച്ചിരുന്നു.
ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുന്നതിന് മന്‍മോഹന്‍സിംഗ് പാകിസ്ഥാനില്‍ പോകുകയാണ് വേണ്ടതെന്ന് ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ഡിഫന്‍സ് സ്റഡീസ് ആന്റ് അനാലിസിസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി. ഉദയ്ഭാസ്കര്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications