റാബ്റി ലക്ഷങ്ങള്‍ കുടിശിക വരുത്തി; നിയമസഭാ കാന്റീന്‍ പൂട്ടി
പാറ്റ്ന: കുടിശികയായുള്ള 64 ലക്ഷത്തോളം രൂപ കിട്ടാത്തതിനെ തുടര്‍ന്ന് ബീഹാറിലെ നിയമസഭാ കാന്റീന്‍ പൂട്ടി. 23 ലക്ഷം രൂപ കുടിശിക വരുത്തിയ മുന്‍മുഖ്യമന്ത്രി റാബ്റി ദേവിയാണ് കാന്റീനിന് പ്രധാനമായും നഷ്ടം വരുത്തിവച്ചത്.
കഴിഞ്ഞ 12 വര്‍ഷമായി 64 ലക്ഷം രൂപയുടെ ബില്ലാണ് പിരിഞ്ഞുകിട്ടാനുള്ളത്. സര്‍ക്കാര്‍ ഓഫീസുകള്‍ തന്നെയാണ് മുഖ്യകുടിശികക്കാര്‍.
നിയമസഭയിലും ഓഫീസുകളിലും ചായയും മറ്റും വിതരണം ചെയ്യാറുള്ള കാന്റീന്‍ ഉടമകള്‍ മുഖ്യമന്ത്രിയും എംഎല്‍എമാരും പണം തരുന്നതില്‍ അലംഭാവം കാട്ടുന്നുവെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ യോഗങ്ങളില്‍ പോലും ചായയും മറ്റുമെത്തിക്കുന്നതിന് ഫണ്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications