കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവര്‍ക്ക് മൂന്ന് രൂപ നിരക്കില്‍ 25 കിലോ അരി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും മൂന്നു രൂപ നിരക്കില്‍ 25 കിലോ അരി നല്‍കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 20.48 ലക്ഷം കുടുംബങ്ങളാണ് ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളത്. ഇവരില്‍ അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം 4.75 ലക്ഷം ഉപഭോക്താക്കള്‍ക്ക് പ്രയോജനം കിട്ടുന്നുണ്ട്. ബാക്കിയുള്ളവര്‍ക്കാണ്് സംസ്ഥാന സര്‍ക്കാര്‍ കുറഞ്ഞ നിരക്കില്‍ അരി നല്‍കുന്നത്.

ഇവര്‍ക്ക് മൂന്നു രൂപ നിരക്കില്‍ 25 കിലോ അരി നല്‍കുന്നതിലൂടെ സര്‍ക്കാരിന് 12 കോടി രൂപയുടെ അധികബാധ്യതയാണുണ്ടാവുക.

ഏരിയ ഇന്‍സെന്റീവ് പദ്ധതിപ്രകാരം ആരംഭിച്ച സ്കൂളിലെ ജീവനക്കാര്‍ക്ക് ഡിഎയും മറ്റ് ആനുകൂല്യങ്ങളും നല്‍കും. രാജീവ് ഗാന്ധിയുടെ കാലത്താണ് ഇത്തരം സ്കൂളുകള്‍ തുടങ്ങിയത്. 35 സ്കൂളുകളിലായി 238 ജീവനക്കാര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X