വെള്ളാപ്പള്ളിയുടെ ആരോപണം മുഖ്യമന്ത്രി തള്ളി
തിരുവനന്തപുരം: ദേവസ്വംമന്ത്രി കെ.സി.വേണുഗോപാലിനെതിരെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ഇക്കോസ്മാര്‍ട്ട് പദ്ധതിയില്‍ അഴിമതിയുണ്ടെന്ന വെള്ളാപ്പള്ളിയുടെ ആരോപണങ്ങള്‍ തെറ്റാണ്. പദ്ധതിയുടെ കരാറില്‍ അപാകതയൊന്നുമില്ല. മറ്റു കാര്യങ്ങളില്‍ തീരുമാനം കോടതി എടുക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനവരി 11 ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുള്ള സ്ഥാപനമാണ് ഇക്കോസ്മാര്‍ട്ട്. പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ പദ്ധതികള്‍ തയാറാക്കുകയാണ് ഇക്കോ സ്മാര്‍ട്ട് ചെയ്യുന്നത്. അവര്‍ പദ്ധതി തയാറാക്കിയതിനാലാണ് വനഭൂമി വിട്ടുകിട്ടിയതും ശബരിമല വികസനം യാഥാര്‍ത്ഥ്യമാവുകയും ചെയ്തത്. ശബരിമല റോഡ് വികസനവും ഇക്കോ സ്മാര്‍ട്ടിനെ ഏല്പിക്കാനാണ് തീരുമാനം.
ദേവസ്വംമന്ത്രി വേണുഗോപാല്‍ കുറ്റക്കാരനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കോ സ്മാര്‍ട്ടിന് കരാര്‍തുക നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണെന്നും മൊത്തം തുകയുടെ പകുതിയായ 30 ലക്ഷം രൂപ ഇതിനോടകം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications