Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി രാമചന്ദ്രനോട് വിശദീകരണം തേടി: മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ അഴിമതിയെ കുറിച്ച് ലോകായുക്ത നടത്തിയിരിക്കുന്ന വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രി കെ.കെ.രാമചന്ദ്രനോട് വിശദീകരണം തേടിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

ജനവരി 11 ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോകായുക്തയുടെ പരാമര്‍ശത്തിലുള്ള മറ്റു കാര്യങ്ങളെ കുറിച്ച് താന്‍ നേരിട്ട് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.കെ.രാമചന്ദ്രനോട് രാജി ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന് മറുപടിയായി കെ.പി.വിശ്വനാഥന്റെ രാജി സ്വീകരിച്ചതിലൂടെ മുമ്പ് ഒരിക്കല്‍ തന്റെ കൈ പൊള്ളിയതാണെന്നും അന്ന് താന്‍ ആ രാജി സ്വീകരിക്കരുതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഫിബ്രവരി മൂന്നിന് നിയമസഭാസമ്മേേളനം വിളിച്ചുകൂട്ടാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. നാല് മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ടായിരിക്കും നിയമസഭയില്‍ പാസാക്കുന്നത്.

ഉഴവൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം സ്പെഷ്യാലിറ്റി ആശുപത്രിയായി വികസിപ്പിക്കുമെന്നും ആശുപത്രിക്ക് അന്തരിച്ച മുന്‍രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ പേര് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+