Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ സൈബര്‍ കഫേകളില്‍ രജിസ്റര്‍ നിര്‍ബന്ധമാക്കില്ല

തിരുവനന്തപുരം: കേരളത്തില്‍ സൈബര്‍ കഫേകളില്‍ ഉപഭോക്താക്കളുടെ പേര്വിവരങ്ങള്‍ സൂക്ഷിക്കുന്ന രജിസ്റര്‍ നിര്‍ബന്ധമാക്കില്ല. സൈബര്‍ കഫേകളിലെത്തുന്നവരുടെ പേരുവിവരങ്ങളുടെ റെക്കോഡ് നിര്‍ബന്ധമായും സൂക്ഷിച്ചിരിക്കണമെന്ന നിയമം കര്‍ണാടകത്തിലും മറ്റും നടപ്പിലാക്കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇത്തരം വ്യവസ്ഥകള്‍ നടപ്പിലാക്കാനുള്ള തീരുമാനമെടുത്തിട്ടില്ലെന്ന് ചീഫ് സെക്രട്ടറി എം.വിജയനുണ്ണി വ്യക്തമാക്കി.

പാര്‍ലമെന്റില്‍ ബോംബ് സംഭവിച്ചിട്ടുണ്ടെന്ന വ്യാജസന്ദേശമടങ്ങിയ ഇ-മെയില്‍ ഈയിടെ പരിഭ്രാന്തി പരത്തിയതാണ് ചില സംസ്ഥാനങ്ങളില്‍ ഇത്തമരൊരു നിയമം കൊണ്ടുവരാനിടയാക്കിയത്. എന്നാല്‍ ഈ സംഭവത്തിനു ശേഷം സംസ്ഥാനങ്ങള്‍ക്ക് സൈബര്‍ കഫേ ഉപയോഗം സംബന്ധിച്ച നിര്‍ദേശങ്ങളൊന്നും കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് വിജയനുണ്ണി പറഞ്ഞു. സൈബര്‍ കഫേകളുടെ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കര്‍ണാടകത്തിനു പുറമെ ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്ട്ര സൈബര്‍ കഫേ ഉപഭോക്താക്കളുടെ പേരുവിവരങ്ങള്‍ സൂക്ഷിക്കണമെന്ന നിയമം കൊണ്ടുവന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+