ആരോഗ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ സംഘര്‍ഷം
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.രാമചന്ദ്രന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ അദ്ദേഹത്തെ തടയാന്‍ ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചത് ബഹളമുണ്ടാക്കി.
മന്ത്രിക്കു നേരെ കരിങ്കൊടിയുമായി എത്തിയ ഇവര്‍ മന്ത്രി രാജിവയ്ക്കണമെന്ന് മുദ്രാവാക്യം മുഴക്കി. ഇവരുടെ പ്രതിഷേധത്തിനു മുന്നെ മന്ത്രി വേദിയിലെത്തിയിരുന്നതിനാല്‍ വലിയ സംഘര്‍ഷമുണ്ടായില്ല.
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സ്കൂളുകളില്‍ നടത്തുന്ന ബോധവത്കരണവുമായി ബന്ധപ്പെട്ട പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനാണ് മന്ത്രിയെത്തിയത്.












Click it and Unblock the Notifications