ഡിഐസിയെ വിമര്‍ശിക്കുന്നതിനെതിരെ പിണറായി
തൃശൂര്‍: ഡിഐസിയ്ക്കെതിരെ സിപിഐ ശക്തമായ വിമര്‍ശനം തുടരുന്നതിനിടയില്‍ ഡിഐസിക്ക് അനുകൂലമായ പ്രസ്താവനയുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തി.
ഡിഐസിയെ വിമര്‍ശിക്കുന്നവര്‍ യുഡിഎഫും കോണ്‍ഗ്രസും ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. കേരള മാര്‍ച്ചിനിടെ ചാവക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
യുഡിഎഫിന്റെ തകര്‍ച്ചയാണ് സിപിഎം ആഗ്രഹിക്കുന്നത്. അതിന് സഹായിക്കുന്നവരെ സിപിഎം ഇടിച്ചുതാഴ്ത്തില്ല. ഡിഐസി ദുര്‍ബലപ്പെടണമെന്നല്ല യുഡിഎഫ് തകരണമെന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. 1980ല്‍ ആന്റണി കോണ്‍ഗ്രസുമായി കൂട്ടുകൂടിയതില്‍ പശ്ചാത്താപമില്ലെന്നും പിണറായി പറഞ്ഞു.
ആരോഗ്യമന്ത്രി കെ.കെ.രാമചന്ദ്രന്‍ രാജിവയ്ക്കണമെന്ന് പിണറായി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.












Click it and Unblock the Notifications