യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ബുധനാഴ്ച
തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാര സമിതി ജനവരി 11 ബുധനാഴ്ച തിരുവനന്തപുരത്ത് യോഗം ചേരും. ഉപസമിതികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ യോഗം ചര്‍ച്ച ചെയ്യും.
കൃഷി, പരമ്പരാഗത വ്യവസായം, മത്സ്യബന്ധനം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് പഠിക്കാനാണ് ഉപസമിതികളെ നിയോഗിച്ചത്. അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനെയും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിനെയും കുറിച്ചുള്ള ഉപസമിതി റിപ്പോര്‍ട്ടുകളും യോഗം ചര്‍ച്ച ചെയ്യും.
സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ചെയ്തുതീര്‍ക്കേണ്ട പരിപാടികളുടെ ഒരു പട്ടികക്ക് യോഗം രൂപം നല്‍കും. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായാണിത്.












Click it and Unblock the Notifications