നീതി കിട്ടില്ലെന്ന് ഉറപ്പായിരുന്നു: വെള്ളാപ്പള്ളി
ചേര്‍ത്തല: മന്ത്രി കെ.സി.വേണുഗോപാലിനെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ മുഖ്യമന്ത്രിക്കു നല്‍കുമ്പോള്‍ തന്നെ നീതി കിട്ടില്ലെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
അഴിമതിക്കാരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് സര്‍ക്കാരിന്റെ പ്രതിഛായ മോശമാക്കിയിട്ടുണ്ട്.
മന്ത്രി വേണുഗോപാലിനെതിരായ രേഖകളുടെ ചെറിയ ഭാഗം മാത്രമാണ് താന്‍ മുഖ്യമന്ത്രിക്കു നല്‍കിയത്. രേഖകളൊന്നും പരിഗണിക്കില്ലെന്നില്ലെന്ന് ഉറപ്പുള്ളതിനാലാണ് ബാക്കിയുള്ള തെളിവുകള്‍ നല്‍കാത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications