25 പ്രമുഖ വാര്‍ത്താസ്രഷ്ടാക്കളില്‍ ഇ.ശ്രീധരനും
ന്യൂയോര്‍ക്ക്: യുഎസ് വാരികയായ എഞ്ചിനീയറിംഗ് ന്യൂസ് റെക്കോഡ് തയ്യാറാക്കിയ 2005ലെ 25 പ്രമുഖ വാര്‍ത്താസ്രഷ്ടാക്കളുടെ പട്ടികയില്‍ മലയാളിയും ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറുമായ ഇ.ശ്രീധരനും.
നിര്‍മാണ വ്യവസായത്തെ ആസ്പദമാക്കിയുള്ള വാരികയാണ് എഞ്ചിനീയറിംഗ് ന്യൂസ് റെക്കോഡ്. കഴിഞ്ഞ വര്‍ഷത്തെ പ്രമുഖ വാര്‍ത്താ സ്രഷ്ടാക്കളായി വാരിക തിരഞ്ഞെടുത്തിരിക്കുന്ന മിക്കവരും അമേരിക്കക്കാരാണ്.
ന്യൂയോര്‍ക്ക് കേന്ദ്രമാക്കിയുള്ള മാക്ഗ്രോ ഹില്‍ കമ്പനീസാണ് ഈ വാരിക പ്രസിദ്ധീകരിക്കുന്നത്. ദില്ലി മെട്രോ റെയില്‍വെയുടെ നിര്‍മാണം ഉന്നത നിലവാരത്തോടെയാണ് ശ്രീധരന്‍ പൂര്‍ത്തിയാക്കിയതെന്ന് വാരിക ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications