പാകിസ്ഥാനില്‍ ഭൂചലനം
ഇസ്ലാമബാദ്: തലസ്ഥാനമായ ഇസ്ലാമബാദ് ഉള്‍പ്പെടെയുള്ള വടക്കന്‍ പാകിസ്ഥാനിലെ പ്രദേശങ്ങളില്‍ ഭൂചലനമുണ്ടായി. റിച്ചര്‍ സ്കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂചനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
ജനവരി 11 ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 10.49 (ഇന്ത്യന്‍ സമയം 11.19)നാണ് ഭൂചലനമുണ്ടായത്. പെഷവാറിന് 200 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.












Click it and Unblock the Notifications