2005ല്‍ ഹീറോ ഹോണ്ട വിറ്റത് 29 ലക്ഷം മോട്ടോര്‍ സൈക്കിള്‍
ബാംഗ്ലൂര്‍: 2005ല്‍ ഹീറോ ഹോണ്ട 29 ലക്ഷം മോട്ടര്‍സൈക്കിളുകള്‍ വിറ്റതായി കമ്പനി അറിയിച്ചു. തുടര്‍ച്ചയായ അഞ്ചാമത്തെ വര്‍ഷവും ലോകത്തിലെ ഒന്നാം നമ്പര്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായി ഹീറോ ഹോണ്ട തുടരുകയാണെന്ന് കമ്പനി അവകാശപ്പെട്ടു.
2001ല്‍ 13,00,899 മോട്ടോര്‍ സൈക്കിളുകള്‍ വിറ്റ സ്ഥാനത്തു നിന്നാണ് ഹീറോ ഹോണ്ടയുടെ ഈ കുതിച്ചുചാട്ടം. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ കമ്പനിയുടെ വില്പന 123 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
2005ല്‍ സ്കൂട്ടര്‍ നിര്‍മാണത്തിലേക്കും ഹീറോ ഹോണ്ട കടന്നു. പ്ലഷര്‍ എന്ന ഹീറോ ഹോണ്ടയുടെ സ്കൂട്ടര്‍ അടുത്തു തന്നെ വിപണിയിലെത്തുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.












Click it and Unblock the Notifications