കേന്ദ്രം എട്ട് ശതമാനം മാരുതി ഓഹരികള്‍ വിറ്റു
ദില്ലി: മാരുതി ഉദ്യോഗ് ലിമിറ്റഡിലെ എട്ട് ശതമാനം ഓഹരികള്‍ സര്‍ക്കാര്‍ ജനവരി 12 വ്യാഴാഴ്ച വിറ്റഴിച്ചു. 1567.60 കോടി രൂപക്കുള്ള ഓഹരികളാണ് വിറ്റഴിച്ചത്.
വില്‍പനക്കുള്ള 2,31,12,804 ഓഹരികളില്‍ 1,68,00,000 ഓഹരികള്‍ ഒന്നിന് 682 രൂപ നിരക്കില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ വാങ്ങി. എസ്ബിഐക്ക് 660 രൂപ നിരക്കില്‍ 39,27,074 ഓഹരികള്‍ ലഭിച്ചു. ആകെ എട്ട് സ്ഥാപനങ്ങളാണ് ഓഹരികള്‍ വാങ്ങിയത്.
ഒരു ഓഹരിക്ക് 620 രൂപയായിരുന്നു സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന തുക.
എസ്ഐഡിബിഐ 725 രൂപ നിരക്കിലാണ് ഓഹരികള്‍ വാങ്ങിയത്. കോര്‍പറേഷന്‍ ബാങ്ക് 690 രൂപക്കും ഇഎക്സ്ഐഎം ബാങ്ക് 680 രൂപക്കും ഇന്ത്യന്‍ ബാങ്ക് 670 രൂപക്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 665 രൂപക്കും സ്റേറ്റ് ബാങ്ക് ഓഫ് പട്യാല 660 രൂപക്കുമാണ് മാരുതി ഓഹരികള്‍ വാങ്ങിയത്.












Click it and Unblock the Notifications