ചോദ്യക്കോഴ: ബിജെപി നിലപാട് തീരുമാനിച്ചില്ലെന്ന് വെങ്കയ്യ
ചെന്നൈ: ചോദ്യക്കോഴ വിവാദത്തില്‍ സുപ്രീംകോടതി ലോക്സഭാ സ്പീക്കര്‍ക്ക് നോട്ടീസയച്ച പ്രശ്നത്തെക്കുറിച്ച് ഇതുവരെ ബിജെപി തീരുമാനമെടുത്തിട്ടില്ലെന്ന് ബിജെപി നേതാവ് വെങ്കയ്യ നായിഡു പറഞ്ഞു.
ഇക്കാര്യം സംബന്ധിച്ച് ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് ജനവരി 20ന് ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി വിളിച്ചുചേര്‍ത്തിരിക്കുന്ന സര്‍വകക്ഷി സമ്മേളനത്തില്‍ അറിയിക്കും.
ജനാധിപത്യത്തില്‍ ഏതെങ്കിലും വിധത്തിലുള്ള വിളളലുകള്‍ വരുത്തുന്നതിനോട് ബിജെപി എതിരാണ്. നിയമങ്ങള്‍ നിര്‍മിക്കുന്നതിന് മേല്‍ക്കോയ്മ പാര്‍ലമെന്റിനാണ്. ഇതിന് നിയമപരമായ വിശദീകരണം നല്‍കുന്നതിന് കോടതിക്കും.
ഫോണ്‍ ചോര്‍ത്തല്‍ സംഭവം അന്തസിന് നിരക്കാത്തതാണ്. ഇതേപ്പറ്റി പാര്‍ലമെന്റിന്റെ സംയുക്ത കമ്മറ്റി അന്വേഷിക്കണം. ഒരു വ്യക്തിയുടെ സ്വകാര്യതയില്‍ കൈകടത്തുന്ന ഈ സംഭവം അടിസ്ഥാന അവകാശത്തിന്റെ നിഷേധം കൂടിയാണ്. ഇതിപ്പോള്‍ പരിഹരിച്ചില്ലെങ്കില്‍ രാജ്യസുരക്ഷിക്ക് തന്നെ ഭീഷണിയാകും.
1885ലെ ഇന്ത്യന്‍ ടെലഗ്രാഫ് നിയമം പരിഷ്കരിക്കേണ്ടത് ആവശ്യമാണ്. ടെലകോം സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്നപ്പോഴാണ് ഈ നിയമം കൊണ്ടുവന്നത്. ഇപ്പോള്‍ നിരവധി സ്വകാര്യകമ്പനികളും ഈ രംഗത്തുണ്ടെന്നും വെങ്കയ്യ നായിഡു പറഞ്ഞു.












Click it and Unblock the Notifications