ബോഫോഴ്സ് കേസില്‍ കൊത്രോച്ചിക്കെതിരെ തെളിവില്ല: കേന്ദ്രം
ദില്ലി: ബോഫോഴ്സ് കേസില്‍ ഇറ്റാലിയന്‍ വ്യവസായിയായ ഒട്ടാവിയോ ക്വത്രോച്ചിക്കെതിരെ സിബിഐ തെളിവുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യം ബ്രിട്ടീഷ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര നിയമ മന്ത്രി എച്ച്.ആര്‍ ഭരദ്വാജ് പറഞ്ഞു.
ക്വത്രോച്ചിയുടെ ബ്രിട്ടനിലെയും മറ്റ് വിദേശരാജ്യങ്ങളിലെയും ബാങ്ക് അക്കൗണ്ടുകള്‍ ഇന്ത്യയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് മൂന്നുവര്‍ഷം മുന്‍പ് ബ്രിട്ടീഷ് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. ക്വത്രോച്ചിക്കെതിരെ തെളിവുകള്‍ നല്‍കാന്‍ ബ്രിട്ടന്‍ ഭരണകൂടവും നിയമവകുപ്പും ഇന്ത്യയോട് ആവശ്യപ്പെടുകയും കേസിന്റെ പുരോഗതി അറിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഹിന്ദുജ സഹോദരങ്ങള്‍ക്കെതിരെയുള്ള കേസ് ദില്ലി ഹൈക്കോടതി തള്ളിയ കാര്യം ഇന്ത്യ ബ്രിട്ടനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ക്വത്രോച്ചിയുടെ അക്കൗണ്ടുകള്‍ മരവിച്ച നടപടി പിന്‍വലിക്കരുതെന്ന് ആവശ്യപ്പെടുമോയെന്ന് ചോദിച്ചപ്പോള്‍ ബ്രിട്ടന്‍ ചോദിച്ച വിവരങ്ങള്‍ സിബിഐ കൈമാറിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് അവര്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications