അസ്ഥികൂടങ്ങള്‍ ഡിഎന്‍എ ടെസ്റിന് വിധേയമാക്കാന്‍ അനുമതി
അഹമ്മദാബാദ്: ഗുജറാത്തിലെ ലൂനാാവാഡയില്‍ നിന്നും കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കാന്‍ ഗുജറാത്ത് ഹൈക്കോടതി സിബിഐക്ക് അനുമതി നല്‍കി. ആന്ധ്രയിലെ സിഡിഎഫ്ഡിയില്‍ അസ്ഥികൂടങ്ങളെ പരിശോധനക്ക് വിധേയമാക്കാനാണ് ഉത്തരവ്.
ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടേതെന്ന് കരുതുന്ന അസ്ഥികൂടങ്ങള്‍ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
പരിശോധനാഫലം കോടതിക്കും ഗുജറാത്ത് സര്‍ക്കാരിനും നല്‍കണമെന്നും കോടതി ഉത്തരവുണ്ട്.
ലുനവാഡയില്‍ നിന്നും അസ്ഥികൂടങ്ങളുടെ ഭാഗങ്ങളടങ്ങിയ ഒന്‍പത് പെട്ടികളും കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ രക്തം ശേഖരിച്ചതും തങ്ങളുടെ പക്കലുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഈ രക്തവും പരിശോധനക്ക് വിധേയമാക്കും.
ലുനവാഡയില്‍ നിന്നും അസ്ഥികൂടങ്ങള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് ഇവയെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ സിബിഐയോടും ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഫോറന്‍സിക് വിദഗ്ധരോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
അസ്ഥികൂടങ്ങളുടെ അംശങ്ങളും കൊല്ലപ്പെട്ടവരുടെ രക്തസാമ്പിളുകളും ശേഖരിച്ച ശേഷമാണ് ഇത് പരിശോധക്ക് വിധേയമാക്കാനുള്ള അനുമതി തേടി സിബിഐ കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications