പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് മദ്യം വിളമ്പാം: ഹൈക്കോടതി
ദില്ലി: പൊതുസ്ഥലങ്ങളില്‍ മദ്യം വിളമ്പുന്നതില്‍ നിന്ന് സ്ത്രീകളെ തടയാനാവില്ലെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി. 25 വയസിനു താഴെയുള്ള സ്ത്രീകളും പുരുഷന്‍മാരും പൊതുസ്ഥലത്ത് മദ്യം വിളമ്പുന്നത് നിരോധിക്കുന്ന പഞ്ചാബ് എക്സൈസ് നിയമത്തിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി അറിയിച്ചു.
അതേ സമയം ഹോട്ടല്‍ വ്യവസായം നടത്തുന്നവര്‍ക്ക് പൊതുസ്ഥലത്ത് മദ്യം വിളമ്പുന്നതിന് സ്ത്രീകളെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
തങ്ങള്‍ താത്പര്യത്തിന് അനുസരിച്ചുള്ള ജോലി ചെയ്യുന്നതില്‍ നിന്ന് ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ വിലക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അരുണ്‍ ജെറ്റ്ലി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications