ഇന്ത്യയും സൗദിയും കരാറില്‍ ഒപ്പുവയ്ക്കും
ദില്ലി: ഇന്ത്യയും സൗദി അറേബ്യയുമായുള്ള നിക്ഷേപസൗഹൃദം കൂടുതല്‍ ഉദാരമാക്കാനുള്ള കരാറില്‍ ഒപ്പുവയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചു. കേന്ദ്രമന്ത്രിസഭാ സമ്മേളനത്തിന് ശേഷം വാര്‍ത്താവിനിമയ സംപ്രേഷണ മന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയാണ് ഇക്കാര്യം അറിയിച്ചത്.
ഇരുരാജ്യങ്ങള്‍ക്കുമിടയിലുളള നിക്ഷേപം പ്രോത്സാഹിപ്പിക്കാനും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുമുള്ള കരാറിന് കഴിഞ്ഞ സപ്തംബറില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ദില്ലിയില്‍ വച്ചുനടത്തിയ ചര്‍ച്ചയില്‍ രൂപം നല്‍കിയിരുന്നു.
മനുഷ്യവിഭവമടക്കമുള്ള ഏത് നിക്ഷേപവും രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് വിധേയമായി നടത്താമെന്ന് കരാറില്‍ വ്യവസ്ഥ ചെയ്യുന്നതായും മുന്‍ഷി അറിയിച്ചു.
ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുഖ്യാതിഥിയായി സൗദി രാജാവ് അബ്ദുള്ള എത്തുന്ന സാഹചര്യത്തിലാണ് കേന്ദ്രതീരുമാനം.












Click it and Unblock the Notifications