കശ്മീരില്‍ മൂന്ന് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു
ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ മൂന്ന് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റു.
പൂഞ്ച് ജില്ലയിലെ ഗുര്‍സാ പ്രദേശത്ത് സൈന്യത്തിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് ആദ്യത്തെ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു. പരിക്കേറ്റ മറ്റൊരു സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജില്ലയിലെ ധാര പ്രദേശത്ത് നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈനികര്‍ വധിച്ചു. ഒരു എകെ 47 തോക്കും 130 തിരകളും സൈനികര്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു.












Click it and Unblock the Notifications