ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ തമിഴ്നാട്ടിലെത്തി
രാമേശ്വരം: ലങ്കന്‍ സൈന്യവും തമിഴ്പുലികളുമായി വീണ്ടും പോരാട്ടം തുടങ്ങിയ സാഹചര്യത്തില്‍ 24 ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ തമിഴ്നാട്ടിലെ ധനുഷ്കോടിയിലെത്തി.
എട്ടുപുരുഷന്മാരും ഏഴ് സ്ത്രീകളും ഒന്‍പത് കുട്ടികളുമടങ്ങിയ സംഘത്തെ മണ്ഡപം ക്യാമ്പിലാണ് താമസിപ്പിക്കുന്നത്. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി എസ്പി ജെ.രാജേന്ദ്രന്‍ പറഞ്ഞു.
തമിഴ്പുലികളുമായുള്ള പോരാട്ടത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ സൈന്യം ആള്‍താമസമുള്ള സ്ഥലങ്ങളില്‍ ബോംബിടുകയാണെന്നും ഇതെത്തുടര്‍ന്ന് തങ്ങള്‍ വീടുവിടാന്‍ നിര്‍ബന്ധിതരാകുകയാണെന്നും അഭയാര്‍ത്ഥികള്‍ പറഞ്ഞു. വീടുവിട്ട് കാട്ടില്‍ ഒളിച്ചുതാമസിക്കേണ്ടിവന്നുവെന്നും ഇന്ത്യയിലേക്ക് കടക്കാനായി 5000 രൂപ കടത്തുകൂലി കൊടുക്കേണ്ടിവന്നുവെന്നും അവര്‍ പറഞ്ഞു. തടവിലായവരെ സൈന്യം പീഡിപ്പിക്കുകയാണെന്നും അഭയാര്‍ത്ഥികള്‍ ആരോപിച്ചു.
നേര്‍വെ സമാധാനക്കരാര്‍ ലംഘിച്ച് ശ്രീലങ്കയില്‍ വീണ്ടും തമിഴ്പുലികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയിരിക്കുകയാണ്.












Click it and Unblock the Notifications