വിമാനത്താവള സ്വകാര്യവത്കരണം പാടില്ല: ഇടത്
ദില്ലി: ദില്ലി, മുംബൈ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനെ ഇടതുപാര്‍ട്ടികള്‍ യുപിഎ-ഇടത് ഏകോപന സമിതി യോഗത്തില്‍ എതിര്‍ത്തു. അതേ സമയം ഈ വിമാനത്താവളങ്ങള്‍ അടിയന്തിരമായി നവീകരിക്കേണ്ടതുണ്ടെന്നത് ഇടതുപാര്‍ട്ടികള്‍ അംഗീകരിച്ചു.
നവീകരണത്തിന്റെ പേരില്‍ വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണം അംഗീകരിക്കാനാവില്ലെന്ന് ധനകാര്യമന്ത്രി സിപിഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു.
പ്രോവിഡന്റ് ഫണ്ട് പലിശനിരക്ക് സംബന്ധിച്ച പ്രശ്നത്തില്‍ ട്രേഡ് യൂണിയനുകള്‍ കേന്ദ്രതൊഴില്‍ മന്ത്രിയും ചര്‍ച്ച നടത്തും. യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഇന്ത്യാ സന്ദര്‍ശനം, ലാഭത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്നും യെച്ചൂരി അറിയിച്ചു.












Click it and Unblock the Notifications