കൊത്രോച്ചിയെ കുറിച്ചുള്ള വിവരം നല്‍കിയതിനെ കുറിച്ച് വ്യക്തമാക്കണം: സിപിഎം
ദില്ലി: ബോഫോഴ്സ് ഇടപാടില്‍ ഉള്‍പ്പെട്ട ഒട്ടോവിയോ ക്വത്രോച്ചിയുടെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിന്മേലുള്ള നിയമോപദേശം ബ്രിട്ടീഷ് സര്‍ക്കാരിന് കൈമാറിയത് എന്തിനാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
സിബിഐയുടെ ആവശ്യപ്രകാരമാണ് ബ്രിട്ടനിലെ കൊത്രോച്ചിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. കേസില്‍ കൊത്രോച്ചിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ബ്രിട്ടനിലെ കൊത്രോച്ചിയുടെ അക്കൗണ്ടുകളും ബോഫോഴ്സ് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രം ബ്രിട്ടനെ അറിയിച്ചത് എന്തിനാണെന്നും ഇതെങ്ങനെ സംഭവിച്ചുവെന്നും വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.












Click it and Unblock the Notifications