പ്രദീപ് ജെയിന്‍ വധക്കേസില്‍ സലീമിന്റെ സഹായി ജുഡീഷ്യല്‍ റിമാന്റില്‍
മുംബൈ: പ്രദീപ് ജെയിന്‍ വധക്കേസില്‍ അബു സലീമിന്റെ സഹായിയും നഗരത്തിലെ ഒരു കെട്ടിട വ്യവസായിയുമായ വീരേന്ദ്ര കുമാര്‍ ഝാംബിനെ മുംബൈയിലെ ടാഡ കോടതി ജനവരി 31വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു.
ഈ കേസിലുള്‍പ്പെട്ട നയീം ഖാന്‍, മെഹന്തി ഹസന്‍ എന്നിവരെ ജനവരി 17 വരെയും റിയാസ് സിദ്ദിഖ്വിയെ 31 വരെയും ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.
പ്രദീപ് ജെയിന്റെ മരണത്തിന് ശേഷം ഇയാളുടെ കുടുംബത്തില്‍ നിന്ന് സലീം പണമാവശ്യപ്പെട്ടതിന് ഇടനിലക്കാരനായി നിന്നുവെന്നതാണ് ഝാംബിനെതിരെയുളള കുറ്റം.












Click it and Unblock the Notifications