വ്യാജപാസ്പോര്‍ട്ട് കേസില്‍ അബു സലീമിന് വാറന്റ്
ഹൈദരാബാദ്: വ്യാജപാസ്പോര്‍ട്ട് കേസില്‍ അധോലോക നേതാവ് അബു സലീമിനോട് ഹാജരാകാനാവശ്യപ്പെട്ട് ഹൈദരാബാദിലെ ഒരു പ്രത്യേക സിബിഐ കോടതി വാറന്റ് പുറപ്പെടുവിച്ചു.
ജനവരി 25ന് ഹാജരാകാനാവശ്യപ്പെട്ടാണ് ജഡ്ജി സി.വി സുബ്രഹ്മണ്യം വാറ്വറ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസില്‍ സലീമിന്റെ കാമുകി മോണിക്ക ബേദിയുടെ ജുഡീഷ്യല്‍ കസ്റഡി ജനവരി 25 വരെ നീട്ടിയിട്ടുമുണ്ട്.
1993ലെ മുംബൈ സ്ഫോടനക്കേസിലും പ്രദീപ് ജെയിന്‍ വധക്കേസിലും സലീമിനെ ഇപ്പോള്‍ മുംബൈയിലെ സിബിഐയും ഭീകരവിരുദ്ധ സ്വാഡും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications