സമാജ്വാദി പാര്‍ട്ടി കേന്ദ്രത്തിന് പിന്തുണ പിന്‍വലിച്ചേക്കും
ദില്ലി: സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗിന്റെ ഫോണ്‍ ചോര്‍ത്തിയ സംഭവം കോണ്‍ഗ്രസുമായുള്ള ബന്ധം വഷളാക്കിയ സാഹചര്യത്തില്‍ സമാജ്വാദി പാര്‍ട്ടി കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചേക്കും.
സമാജ്വാദിക്ക് ലോക്സഭയില്‍ 38 എംപിമാരും രാജ്യസഭയില്‍ 12 എംപിമാരുമാണുള്ളത്. വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ സമാജ്വാദി പാര്‍ട്ടി പിന്തുണ പിന്‍വലിക്കുന്നത് യുപിഎ സര്‍ക്കാരിന്റെ നിലനില്പിനെ ബാധിക്കില്ല.
അതേ സമയം ഫോണ്‍ ചോര്‍ത്തല്‍ വിവാദം സമാജ്വാദി പാര്‍ട്ടിയുമായുള്ള ബന്ധം വഷളാക്കിയെങ്കിലും ഉത്തര്‍പ്രദേശിലെ മുലായംസിംഗ് യാദവ് സര്‍ക്കാരിന് കോണ്‍ഗ്രസ് പിന്തുണ തുടരുകയാണ്.
അതിനിടെ ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ മറ്റൊരു പ്രതിയെ കൂടി തേടിവരികയാണ്. ഇതുവരെ കേസില്‍ നാല് പേര്‍ അറസ്റിലായിട്ടുണ്ട്.












Click it and Unblock the Notifications