കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസര്‍ക്കാരിന് പിന്തുണ പിന്‍വലിക്കില്ലെന്ന് സമാജ്വാദി പാര്‍ട്ടി

  • By Staff
Google Oneindia Malayalam News

ദില്ലി: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കാന്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സമാജ്വാദി പാര്‍ട്ടി നിഷേധിച്ചു.

സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കുന്നത് ഇപ്പോള്‍ പരിഗണനയിലില്ലെന്ന് സമാജ്വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍സിംഗ് വ്യക്തമാക്കി.

ഫോണ്‍ ചോര്‍ത്തല്‍ പ്രശ്നത്തിന് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതുമായി ബന്ധമില്ല. ഫോണ്‍ ചോര്‍ത്തല്‍ പ്രശ്നം രാഷ്ട്രീയമായല്ലാതെ ദേശീയപ്രശ്നമായാണ് ഞങ്ങള്‍ കാണുന്നത്.

ചോര്‍ത്തപ്പെട്ട ഫോണ്‍ സംഭാഷണത്തിലെ ഉള്ളടക്കം പുറത്തുവരാതിരിക്കാനാണ് താന്‍ കോടതിയെ സമീപിച്ചതെന്ന് പ്രസ്താവിച്ച കോണ്‍ഗ്രസ് നേതാവ് അംബികാ സോണിയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അമര്‍സിംഗ് വ്യക്തമാക്കി. ഫോണ്‍ സംഭാഷണമെന്താണെന്ന് അംബികാ സോണിയ്ക്ക് അറിയാമെങ്കില്‍ അത് ജനങ്ങളെ അറിയിക്കുകയാണ് അവര്‍ ചെയ്യേണ്ടത്.

ഉത്തര്‍പ്രദേശിലെ മുലായംസിംഗ് സര്‍ക്കാരിലെ സഖ്യകക്ഷിയായ രാഷ്ട്രീലോക്ദള്‍ നേതാവ് അജിത്സിംഗുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അജിത്സിംഗ്. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് കോണ്‍ഗ്രസ് ഇതര നേതാക്കളുമായി താന്‍ നടത്തുന്ന ചര്‍ച്ചകളുടെ ഭാഗമായാണ് അജിത്സിംഗിനെ കണ്ടതെന്ന് അമര്‍സിംഗ് വ്യക്തമാക്കി.

ഇടതുപാര്‍ട്ടികളെ പോലെ സമാജ്വാദി പാര്‍ട്ടി യുപിഎ സര്‍ക്കാരിനെ പുറത്തുനിന്നാണ് പിന്തുണക്കുന്നത്. സര്‍ക്കാരിന് പിന്തുണ നല്‍കുന്നത് അറിയിക്കുന്ന കത്ത് യുപിഎ അധ്യക്ഷ സോണിയാഗാന്ധിക്ക് പകരം രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിനാണ് സമാജ്വാദി പാര്‍ട്ടി നല്‍കിയിരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X