യുപിഎ-ഇടത് ഏകോപനസമിതി യോഗം വ്യാഴാഴ്ച
ദില്ലി: യുപിഎ-ഇടത് ഏകോപനസമതി ജനവരി 12 വ്യാഴാഴ്ച ദില്ലിയില്‍ യോഗം ചേരും. രണ്ടു മാസത്തിനിടക്ക് ഇത് മൂന്നാംതവണയാണ് ഏകോപന സമിതി യോഗം ചേരുന്നത്.
നവരത്നകളല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പന സംബന്ധിച്ച് ഏകോപനസമിതി ചര്‍ച്ച ചെയ്യും.
സാമൂഹ്യരംഗത്ത് ചെലവഴിക്കാനായാണ് ഇത്തരം സ്ഥാപനങ്ങളിലെ ഓഹരി വില്‍ക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. എന്നാല്‍ ഈ നീക്കത്തെ നേരത്തെ തന്നെ ഇടതുകക്ഷികള്‍ എതിര്‍ത്തിരുന്നു. സാമൂഹ്യരംഗത്ത് ചെലവഴിക്കാനായുള്ള പണത്തിന് മറ്റ് മാര്‍ഗം കണ്ടെത്തിയതായും ഇടതുപക്ഷം അറിയിച്ചിരുന്നു.












Click it and Unblock the Notifications