അഫ്ഗാന്‍ വിദേശകാര്യമന്ത്രി കോട്ടയത്ത്
കോട്ടയം: അഫ്ഗാന്‍ വിദേശകാര്യവകുപ്പ് മന്ത്രി അബ്ദുളള അബ്ദുള്ള സ്വകാര്യസന്ദര്‍ശനത്തിനായി ജനവരി 11 ബുധനാഴ്ച കോട്ടയത്തെത്തി. കുമരകത്തുള്ള കെടിഡിസിയുടെ റിസോര്‍ട്ടിലാണ് അദ്ദേഹം താമസിക്കുന്നത്.
മന്ത്രിക്കൊപ്പം അമ്മയും ഭാര്യയും മൂന്നു മക്കളം കോട്ടയത്ത് എത്തിയിട്ടുണ്ട്. വേമ്പനാട്ടുകായലില്‍ ഇവര്‍ ബോട്ട് സവാരി നടത്തി. തിങ്കളാഴ്ച കുമളിയിലെത്തിയ അബ്ദുള്ളയും കുടുംബവും തേക്കടി കായലില്‍ ചൊവ്വാഴ്ച ബോട്ട് സവാരി നടത്തിയിരുന്നു.
ജനവരി 13ന് മന്ത്രിയും കുടുംബവും കൊച്ചിയിലേക്ക് മടങ്ങും. കനത്ത സുരക്ഷാസന്നാഹങ്ങളാണ് മന്ത്രിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.












Click it and Unblock the Notifications